India

മോദിയുടെ വിദേശ നയം പരാജയം- കെജ്‌രിവാള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .വിദേശത്ത് ചുറ്റിനടന്ന് മോദി എന്തു ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെജ്‌രിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മോദിയുടെ വിദേശനയം പരാജയമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതിനു പിന്നാലെയാണ് കെജ്‌രിവാളിന്‍റെ വിമര്‍ശനം.എന്‍എസ്ജിയില്‍ അംഗമാകുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് സ്വിറ്റ്സര്‍ലാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിയൂളില്‍ നടന്ന പ്ലീനറി യോഗത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഇന്ത്യയെ എതിര്‍ത്തിരുന്നു. ഇതൊക്കെ വ്യക്തമാക്കുന്നത് മോദിയുടെ വിദേശ യാത്രകള്‍ ഫലം കണ്ടില്ല എന്നാണെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button