KeralaNews

കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മുണ്ടക്കയം : രണ്ടര വയസുകാരിയെ തലയ്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മുണ്ടക്കയം മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. രണ്ടര വയസ്സുള്ള മകളെ ജെസി തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മൂത്തമകളേയും കൊല്ലാന്‍ ശ്രമിച്ചു.

ഇതിന് ശേഷം ജെസി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലുള്ള ജെസിയേയും മൂത്ത മകള്‍ അനുമോളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. കുട്ടികളുടെ തലക്കടിച്ച ശേഷം ജെസ്സി വിഷം കഴിക്കുകയായിരുന്നു. തലക്ക് അടിയേറ്റ രണ്ടരവയസുകാരി അനീറ്റ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കുട്ടിയെ കൊല്ലാനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല. ജെസ്സിക്ക് മാനസിക വൈകല്യങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button