ബംഗളൂരു ● കര്‍ണാടകത്തില്‍ ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ മലയാളി ദളിത് വിദ്യാര്‍ഥിനി അതിക്രൂരമായ റാഗിംഗിന് ഇരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണ പ്രിയ എന്നിവരാണ് അറസ്റ്റിലായത്. റാഗിംഗ് പീഡനത്തിന് ഇരയായ അശ്വതിയുടെ റൂംമേറ്റ് സായി നികിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ ഭാഗിമായി കുറ്റം സമ്മതിച്ചതായി ഗുല്‍ബര്‍ഗ എസ്.പി അറിയിച്ചു.
മെയ് ഒന്‍പതിനായിരുന്നു അല്‍ ഖമാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനിരയാക്കിയത്. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് പെണ്‍കുട്ടിയെയു വീട്ടുകാരെയും അവഹേളിക്കുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Post Your Comments