യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതോടെ ഒക്ടോബര്‍ മാസത്തില്‍ താനും പ്രധാനമന്ത്രി പദത്തില്‍ നിന്ന്‍ പടിയിറങ്ങുമെന്ന് ഡേവിഡ് കാമറൂണ്‍. ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനം വന്നതിനു പിന്നാലെ തന്‍റെ ഔദ്യോഗിക വസതിയായ 10-ഡൌണിംഗ് സ്ട്രീറ്റിന് വെളിയില്‍ നടത്തിയ പ്രസ്താവനയിലാണ് കാമറൂണ്‍ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ വരെ ബ്രെക്സിറ്റിന്‍റെ ഫലമായുണ്ടാകുന്ന ആഘാതങ്ങളെ ചെറുത്ത് രാജ്യത്തിന്‍റെ സ്ഥിരത വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്നും, പക്ഷേ രാജ്യത്തിന് പുതിയൊരു നേതൃത്വത്തിന്‍റെ ആവശ്യമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി വോട്ട് ചെയ്യാനാണ് കാമറൂണ്‍ ബ്രിട്ടീഷ് പൗരന്മാരോട് ആഹ്വാനം ചെയ്തത്. പക്ഷേ 48-നെതിരെ 52-ശതമാനം വോട്ടോടെ ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനമാണ് ഹിതപരിശോധനയില്‍ വെളിയില്‍ വന്നത്.
ബ്രിട്ടന്‍റെ ഭാഗമായ ഇംഗ്ലണ്ടും വെയ്ല്‍സുമാണ് ബ്രെക്സിറ്റിനു വേണ്ടി ശക്തമായി വോട്ടു ചെയ്തത്. ലണ്ടന്‍, സ്കോട്ട്ലന്‍ഡ്, വടക്കന്‍ ആയര്‍ലന്‍ഡ് എന്നിവടങ്ങള്‍ ബ്രെക്സിറ്റിന് എതിരായും നിലകൊണ്ടു. ഫലം പുറത്തു വന്നതോടെ ഡോളറിനെതിരെ 1985-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ബ്രിട്ടീഷ് പൗണ്ട് കൂപ്പുകുത്തി.
Post Your Comments