തിരുവനന്തപുരം ● വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെത്തിയപ്പോള്‍ മാര്‍ച്ചിനുനേരെ എസ്എഫ്‌ഐ ഗുണ്ടകള്‍ കല്ല്, ബിയര്‍കുപ്പി തുടങ്ങിയവ എറിയുകയും, ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അക്രമത്തില്‍ എബിവിപി സംസ്ഥാന സമിതി അംഗം അഖില്‍, എബിവിപി സംസ്‌കൃത കോളേജ് എക്‌സിക്യൂട്ടീവ് അംഗം രുധീഷ് എന്നിവര്‍ക്ക് തലയ്ക്ക് മാരകമായ പരിക്കേറ്റു. തുടര്‍ന്ന് എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് എബിവിപി മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തിചാര്‍ജ്ജില്‍ എ.ബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജിന്‍, സംസ്ഥാന സമിതി അംഗം അശ്വിന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രയില്‍ അഡ്മിറ്റ് ചെയ്തു.
കേരള സര്‍ക്കാര്‍ സമരങ്ങളെ ചോരയില്‍മുക്കി കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രസാദ് പറഞ്ഞു. അതിന് പോലീസിനേയും പാര്‍ട്ടി ഗുണ്ടകളേയും ഉപയോഗിക്കുന്നു. അതിന്റെ തെളിവാണ് ഇവിടെ കണ്ടെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജൂണ്‍ 27 തിങ്കളാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും കേരളത്തിലെ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സമരവുമായി എബിവിപി മുന്നിലുണ്ടാകുമെന്നും പ്രസാദ് പറഞ്ഞു.
Post Your Comments