NewsIndia

എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് അമ്മ

ചിറ്റൂര്‍: അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന എട്ട് മാസം പ്രായമുള്ള മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ടിരിക്കുകയാണ് ചിറ്റൂരിലെ രമണപ്പയും ഭാര്യ സരസ്വതിയും. ഇവരുടെ മകള്‍ ജ്ഞാന സായിക്ക് ദയാവധം വേണമെന്നാണ് പ്രാദേശിക കോടതിയില്‍ അപേക്ഷിച്ചിരിക്കുന്നത്.

എട്ട് മാസം പ്രായമുള്ള ജ്ഞാന സായിക്ക് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരിക്കുകയാണ്. രമണപ്പയുടെയും കുടുംബത്തിന്റെയും കയ്യില്‍ മകളെ ചികിത്സിക്കാനുള്ള പണമില്ല. രമണപ്പ ഒരു പലചരക്ക് കടയിലെ ജീവനക്കാരനാണ്. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് മകളെ ചികിത്സിക്കാന്‍ തികയുന്നില്ല. ആശുപത്രി ബില്‍ അടയാക്കാന്‍ പണമില്ലാത്തതിനാല്‍ പലപ്പോഴും ചികിത്സ മുടങ്ങുകയാണ്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ വേണ്ടി വരുമെന്നതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ബംഗലൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെങ്കിലും ഇത്രയും പണം എങ്ങനെ കണ്ടെത്തുമെന്ന് രമണപ്പയ്ക്കും സരസ്വതിക്കും അറിയില്ല. ദിവസങ്ങള്‍ കഴിയുംതോറും ജ്ഞാന സായിയുടെ ആരോഗ്യ നില വഷളായി കൊണ്ടിരിക്കുകയാണ്.

തുടര്‍ന്നാണ് ദയാവധം നടത്താമെന്ന് രമണപ്പയും കുടുംബവും തീരുമാനിച്ചത്. ഇതിനായ് പ്രാദോശിക കോടതിയെ സമീപിച്ചു. എന്നാല്‍ ചിറ്റൂര്‍ ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കണമെന്ന് പ്രാദേശിക കോടതി നിര്‍ദ്ദേശിച്ചു.

shortlink

Post Your Comments


Back to top button