Gulf

ഷാര്‍ജയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ്

ഷാര്‍ജ ● ഷാര്‍ജയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചതായി ഷാര്‍ജ റോഡ്സ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജയിലെ റോള ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം (ഡി.എക്സ്.ബി) ടെര്‍മിനല്‍-2 ലേക്കുള്ള ബസ് സര്‍വീസിന്റെ റൂട്ട് നമ്പര്‍ 313 ആയിരിക്കും.

നഹ്ദ റോഡ്‌ വഴി കടന്നുപോകുന്ന ബസ് സര്‍വീസിന് ജുബൈല്‍ ബസ് സ്റ്റേഷന്‍ ഉള്‍പ്പടെ 7 ഇടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. സ്റ്റേഡിയം മെട്രോ, മിനിസ്ട്രി ഓഫ് മീഡിയ, നഹ്ദ, ജുമൈറ യൂണിയന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി, ഫ്രീ സോണ്‍, അല്‍-ഖ്വാദ്സ് റോഡിലെ ഫ്രീ സോണ്‍ എന്നിവിടങ്ങളിലാണ്‌ മറ്റു സ്റ്റോപ്പുകള്‍. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പുലര്‍ച്ചെ ഒന്ന് വരെ തുടരും.

ഷാര്‍ജയില്‍ താമസിക്കുന്നവര്‍ ദുബായ് വിമാനത്താവളത്തിലേക്ക് പോകുവാന്‍ ടാക്‌സി സര്‍വ്വീസാണ് പലപ്പോഴും ആശ്രയിച്ചിരുന്നത്. എന്നാല്‍ ദുബായിലേക്കുള്ള ടാക്‌സി നിരക്ക് പലര്‍ക്കും താങ്ങാവുന്നതിലും അധികമായിരുന്നു. പുതിയ ബസ് സര്‍വീസ് വരുന്നതോടെ വെറും 15 ദിര്‍ഹത്തിന് ഷാര്‍ജയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്താം. ഇടയിലുള്ള സ്റ്റോപ്പുകളില്‍ നിന്ന് 10 ദിര്‍ഹവുമാണ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button