ഫോര്‍ട്ടുകൊച്ചി: നാവികസേനയുടെ ഉദ്യോഗസ്ഥനായി പരിചയപ്പെടുത്തി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഫോര്‍ട്ടുകൊച്ചി സ്വദേശിയായ യുവാവ് പിടിയില്‍. ഫോര്‍ട്ടുകൊച്ചി ഉബൈദ് റോഡില്‍ എം.എച്ച്. സുനീറാണ് (29) നാവികസേനയില്‍ ലഫ്. കേണല്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തി ഇടയ്ക്കിടെ പോസ്റ്റുകള്‍ ഇടാറുള്ളത്. സുനീറിനെ ഫോര്‍ട്ടുകൊച്ചി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാവികസേന അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നാവികസേന പോലീസിന് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം.നാട്ടില്‍ നാവിക വേഷമണിഞ്ഞ് നടക്കുന്ന ഇയാള്‍ പൊതുചടങ്ങുകളില്‍ അതിഥിയായും പങ്കെടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയിലെ വീട്ടില്‍ നിന്ന് ഇയാള്‍ ഉപയോഗിച്ചിരുന്ന നാവികസേനയുടെ യൂണിഫോമും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് നാവിക സേനയുടെ ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments