എട്ട് കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

അഞ്ചല്‍ ● എട്ടോളം കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി പിടിയില്‍. കൊല്ലം ഭാരതീപുരം കുതിരച്ചിറയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍ മണിലാലി (25)നെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ആദ്യം ഒരു കുട്ടിയുമായി ചങ്ങാത്തം സൃഷ്ടിച്ച പൂജാരി ആ കുട്ടിയുടെ പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂടുതല്‍ കൂട്ടികളെ വലയിലാക്കുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി.തുടര്‍ന്ന് കുട്ടി തന്റെ സുഹൃത്തുക്കളെയും പൂജാരിയുടെ അടുത്ത് എത്തിക്കുകയായിരുന്നു.

സ്കൂളില്‍ അധ്യാപകര്‍ നടത്തിയ കൌണ്‍സിലിംഗിനിടെയാണ് കുട്ടികള്‍ ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങള്‍ തുറന്നുപറയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പൂജാരിക്കെതിരേ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റിലായ പൂജാരിയെ പുറത്താക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Share
Leave a Comment