Business

444 രൂപയ്ക്ക് സ്പൈസ് ജെറ്റില്‍ പറക്കാം

മുംബൈ ● 444 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റുകളുമായി പ്രമുഖ വിമാന കമ്പനിയായ സ്പൈസ്ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്പൈസ് ജെറ്റ് ആകർഷകമായ ഈ ഓഫര്‍ നൽകിയിരിക്കുന്നത്. ഞായറാഴ്ച വരെ ഈ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ടിക്കറ്റിന്റെ കാലാവധി.

മുംബൈ-ഗോവ, ഡല്‍ഹി-ഡെറാഡൂണ്‍, ജമ്മു-ശ്രീനഗര്‍, ഡല്‍ഹി-അമൃത്സര്‍, അഹമ്മദാബാദ്-മുംബൈ തുടങ്ങിയ അഞ്ചു റൂട്ടുകളിലേക്കാണ് ഓഫർ. 444 രൂപ അടിസ്ഥാന നിരക്കാണ്. യാത്രാ ദൂരവും വിമാനത്തിന്റെ ഷെഡ്യൂളും സമയവും അനുസരിച്ച് നിരക്കില്‍ ചില നേരിയ മാറ്റങ്ങളുണ്ടാകും.

shortlink

Post Your Comments


Back to top button