ഗര്‍ഭധാരണം തടയാന്‍ ഏറെ വഴികള്‍ നിലവിലുണ്ട്. എന്നാല്‍ ഏതു ഗര്‍ഭനിരോധന മാര്‍ഗമെങ്കിലും നൂറു ശതമാനം വിജയമാണെന്നുറപ്പു പറയാന്‍ പറ്റില്ല. ഇത് ആരും ഉറപ്പു നല്‍കുന്നുമില്ല.
എന്നാല്‍ ഗര്‍ഭധാരണം തടയാന്‍ നാമുപയോഗിയ്ക്കുന്ന ചില വഴികള്‍ ചിലപ്പോള്‍ പരാജയപ്പെടും. ഒരുപക്ഷേ നമ്മുടെ ഭാഗത്തു നിന്നു തന്നെയുണ്ടാകുന്ന തെറ്റു കാരണം. ഗര്‍ഭം തടയുമെന്നു കരുതി ചിലപ്പോള്‍ പ്രതീക്ഷിയ്ക്കാത്ത ഗര്‍ഭധാരണമാകും ഫലം.
ഇത്തരം ചില അബദ്ധങ്ങളെക്കുറിച്ചറിയൂ.
കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിയ്ക്കുന്നവരിലും പ്ലാന്‍ ചെയ്യാതെ ഗര്‍ഭധാരണം നടക്കാറുണ്ട്. പില്‍സ് കൃത്യമായി കഴിയ്ക്കാത്തതായിരിയ്ക്കും ഒരു കാരണം. ഇത് കൃത്യദിവസം മുതല്‍ ഒരേ സമയത്ത് കഴിയ്ക്കണം. ഒന്നോ രണ്ടോ ദിവസം കഴിയ്ക്കാതിരുന്നാല്‍, കഴിച്ചയുടന്‍ ഛര്‍ദിച്ചു പോയാല്‍ എല്ലാം ഇത് പരാജയപ്പെടാനുള്ള സാധ്യതയേറെയാണ്. എമര്‍ജന്‍സി പില്‍സ് ഉപയോഗിയ്ക്കമ്ബോഴും ശ്രദ്ധ വേണം.
സ്ഖലത്തിനു മുന്‍പുള്ള വിത്ഡ്രോവല്‍ മെത്തേഡ് 30-40 ശതമാനം പ്രതീക്ഷിയ്ക്കാത്ത ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നുണ്ട്. വിചാരിയ്ക്കുന്ന സമയത്ത് ഈ മാര്‍ഗം ഫലിയ്ക്കണമെന്നില്ല. ചെറിയ പിഴവുകള്‍ വരെ ഗര്‍ഭധാരണത്തിനിട വരുത്തും.
എക്സ്പെയറി തീയതി കഴിഞ്ഞ കോണ്ടംസ് ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണത്തിന് വഴിയൊരുക്കാറുണ്ട്.
പല്ലുപയോഗിച്ചോ നഖമുപയോഗിച്ചോ കോണ്ടംസ് പായ്ക്കറ്റ് തുറക്കുന്നത് ചിലപ്പോള്‍ ഇതില്‍ ദ്വാരങ്ങളുണ്ടാക്കും. ഇതറിയാതെ ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണത്തിനു വഴിയൊരുക്കും.
ഓയില്‍ ബേസ്ഡ് ലൂബ്രിക്കന്റ് ഉപയോഗിയ്ക്കുന്നത് കോണ്ടംസ് ലാറ്റെക്സിനെ ദുര്‍ബലമാക്കും. ഇത് സെക്സ് സമയത്ത് കീറാന്‍ ഇടയാക്കും. വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ശരിയായ രീതിയില്‍ കോണ്ടംസ് ധരിയ്ക്കാത്തതു കാരണവും ഇതിന്റെ പ്രയോജനം നഷ്ടപ്പെടാം, ഗര്‍ഭധാരണം നടക്കാം.
സുരക്ഷിതസമയം നോക്കിയുളള സെക്സും ചിലപ്പോള്‍ ഗര്‍ഭധാരണത്തിനിട വരുത്താം. പ്രത്യേകിച്ച് മാസമുറ കൃത്യമല്ലാത്തവരില്‍.
കോപ്പര്‍ ടി പോലുള്ള എയിടുകള്‍ സ്ഥാനം തെറ്റിപ്പോകുന്നതും കാലാവധി കഴിഞ്ഞു മാറ്റാത്തതുമെല്ലാം ഗര്‍ഭധാരണത്തിനിട നല്‍കുന്നവയാണ്.
Post Your Comments