ഇടുക്കി ● കൊതുക് വളരാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡുകള്‍ വീടുകളും, സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇനി നിലനില്‍ക്കുകയാണെങ്കില്‍ നിയമപരമായ നോട്ടീസ് നല്‍കുകയും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.
ജില്ലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെല്ലാം ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തിയിരുന്നു. ഇതിലൂടെ ഡെങ്കിപ്പനിയുടെ വ്യാപനം ഒരു പരിധിവരെ തടയാന്‍ സാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ വ്യാപനം പൂര്‍ണ്ണമായി തടയുന്നതിന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ മുഴുവന്‍ നശിപ്പിക്കണം. ഓരോ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഡി.എം.ഒ അറിയിച്ചു.
Post Your Comments