NewsInternational

മിസൈല്‍ വിക്ഷേപണം വിജയകരം: കിംഗ് ജോംഗ് ഉന്‍

സിയൂള്‍: യു.എന്‍ വിലക്ക് ലംഘിച്ച്‌ നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍. പസഫികിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിംഗ് ജോംഗ് ഉന്‍ പറഞ്ഞു. ജപ്പാനിലെ ഹോണ്‍ഷു ദ്വീപിലേക്കുള്ള ദൂരത്തിന്റെ പകുതിയോളം പിന്നിട്ട ഈ മിസൈലിന് 1400 കിലോമീറ്റര്‍ ഉയരത്തിലെത്താനായതായാണ് വിവരം.

കഴിഞ്ഞ ദിവസം ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മധ്യ ദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണമാണ് നടന്നത്. ആദ്യത്തെ മിസൈല്‍ 150 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പൊട്ടിത്തെറിച്ചു സമുദ്രത്തില്‍ പതിച്ചു. രണ്ടു മണിക്കൂറിനുശേഷം വിട്ടയച്ച രണ്ടാമത്തെ മിസൈല്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിട്ടെന്നു ദക്ഷിണകൊറിയന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു.ഉത്തരകൊറിയ മിസൈല്‍ മേഖലയില്‍ ക്രമാനുഗതമായ പുരോഗതി കൈവരിച്ചെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button