അബുദാബി ● വീട്ടില്‍ വച്ച് പ്രസവത്തിനിടെ മരിച്ച കാമുകിയുടെ മൃതദേഹം ഒളിപ്പിച്ച കേസില്‍ കാമുകനും മുന്‍ കാമുകനും പ്രതികള്‍. ഇവരുടെ വിചാരണ അബുദാബിയില്‍ തുടങ്ങി. ഒരു അറബ് പൗരനും ഫിലിപ്പിന യുവാവുമാണ് പ്രതികള്‍.
മുന്‍കാമുകനായ ഫിലിപ്പിന യുവാവുമായുള്ള ബന്ധത്തിലാണ് ഫിലിപ്പീന യുവതി ഗര്‍ഭിണിയായത്. പ്രസവവേദന തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതിരുന്ന യുവതി പുതിയ കാമുകനായ അറബ് യുവാവിന്റെ സഹായം തേടുകയായിരുന്നു.
ആശുപത്രിയില്‍ പോയാല്‍ അവിഹിതബന്ധത്തിന്റെ വിവരം പോലീസില്‍ അറിയിക്കുമെന്ന് ഭയന്നാണ് യുവതി അബുദാബിയിലെ വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ചതത്രേ. എന്നാല്‍ പ്രസവത്തിനിടെ രക്തസ്രാവം മൂലം അബോധാവസ്ഥയിലായ യുവതി മരിയ്ക്കുകയായിരുന്നു.
അതേസമയം ആശുപത്രിയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ മരണം സംഭവിച്ചുവെന്നാണ് അറബ് യുവാവ് അല്‍-ധാഫ്ര ക്രിമിനല്‍ കോടതിയില്‍ പറഞ്ഞത്. അവിഹിത ബന്ധത്തിലൂടെ യുവതിയെ ഗര്‍ഭിണിയാക്കിയ കുറ്റത്തിനാണ് മുന്‍ കാമുകനെ വിചാരണ ചെയ്യുന്നത്. മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറബ് യുവാവ് വിചാരണ നേരിടുന്നത്. അതേസമയം യുവതിയുടെ കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന് കോടതി രേഖകളില്‍ പറയുന്നില്ല.
കേസില്‍ അടുത്ത വിചാരണ ജൂലൈ 3 ന് നടക്കും.
Post Your Comments