India

യുവാക്കള്‍ തമ്മില്‍തല്ലി: ഒരാള്‍ക്ക് കുത്തേറ്റു; നാട്ടുകാര്‍ മൊബൈലില്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍

ബംഗലൂരൂ ● കര്‍ണാടകയിലെ ഹസനിലെ തിരക്കുപിടിച്ച തെരുവോരത്ത് 20 മിനിട്ടോളം യുവാവിനെ ഒരു സംഘം തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പിടിച്ചതല്ലാതെ തടയാന്‍ ശ്രമിച്ചില്ല. ബംഗലൂരിവില്‍ നിന്നും 185 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന പ്രദേശം. തിരക്കുള്ള ഹസനിലെ തെരുവില്‍ സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. ബസ് സ്‌റ്റോപ്പില്‍ നിന്ന യുവതിയെ ധനുഷെന്ന് പേരുള്ള ചെറുപ്പക്കാരന്‍ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് രണ്ടു പേര്‍ യുവാവുമായി വാക്കുതര്‍ക്കത്തിലായി.

വാഗ്വാദം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ധനുഷ് തന്റെ രണ്ട് സുഹൃത്തുക്കളേയും സഹോദരനേയും വിളിച്ചു വരുത്തി.ഇതോടെ രണ്ട് കൂട്ടരും തമ്മില്‍ വഴക്കായി. നടുറോഡിലിട്ട് യുവാവിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയപ്പോഴും സഹായത്തിനായി നാട്ടുകാരാരും ചെന്നില്ല. മൊബൈലില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു കാഴ്ചക്കാരായവര്‍. 20 മിനിട്ടുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.

shortlink

Post Your Comments


Back to top button