Kerala

സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. മലപ്പുറം പുളിക്കല്‍ സ്വദേശിയായ മുഹമ്മദ് അഫ്‌സാഖാണ്(14) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് അഫ്‌സാഖ്. രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഹമ്മദിനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഡിഫ്തീരിയ മാത്രമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

താനൂര്‍ സ്വദേശിയായ മുഹമ്മദ് അമീന്‍ നേരത്തെ ഡിഫ്തീരിയ വന്ന് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് മരണം സംഭവിച്ചിരുന്നു. എന്തായാലും എതിര്‍പ്പുകളുണ്ടായാലും അദ്യഘട്ടത്തില്‍ താനൂരും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. താനൂര്‍ മുനിസിപ്പാലിറ്റിയിലാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക. പത്ത് ദിവസത്തിനകം മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ സ്‌കൂളുകളിലുമെത്തി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരെ കണ്ടെത്തി മരുന്ന് നല്‍കാനുമാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button