റിയോഡി ജനീറോ: റിയോ ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ അമേരിക്കന്‍ കടുവയെ ബ്രസീലിയന്‍ സുരക്ഷാ വിഭാഗം വെടിവച്ചു കൊന്നു. ജിംഗാ എന്ന കടുവയാണ് കൊല്ലപ്പെട്ടത്. പ്രത്യേക പരിശീലനം ലഭിച്ച കടുവ പരിശീലകന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തതെന്നാണ് ഒൗദ്യോഗിക നേതൃത്വം നല്‍കുന്ന വിശദീകരണം. അക്ഷോഭ്യനായ കടുവ പെട്ടെന്ന് സമീപത്തെ സുരക്ഷാ കമാന്‍ഡര്‍ക്കുനേരെ തിരിയുകയായിരുന്നു.
ചങ്ങലക്കിട്ട കടുവയുടെ സാന്നിധ്യത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഒളിംബിക് ദീപശിഖ പ്രയാണത്തിന് അനുമതി നല്‍കിയത് തങ്ങള്‍ക്കു പറ്റിയ പിഴവാണ്. അത് തങ്ങളുടെ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണ്. ഇത് ബോധപൂര്‍വം നടന്നതല്ല, ഇനി ഇത്തരം സംഭവങ്ങള്‍ റിയോ ഒളിംബിക്സ് സംഘാടനത്തില്‍ ആവര്‍ത്തിക്കില്ലെന്നും ഒളിംബിക് സംഘാടക സമിതി അറിയിച്ചു. അടുത്തിടെ മനുഷ്യരുടെ ഇടപെടല്‍മൂലം നിരവധി വന്യമൃഗങ്ങള്‍ ന്യൂ മെക്സിക്കോയിലും ബ്രസീലിലും ആക്രമിക്കപെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അത്തരം സംഭവങ്ങള്‍ ലോകജനതയ്ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിംബിക് സംഘാടക സമിതിയുടെ ഭാഗത്തു നിന്ന് ഇത്തരം ഗുരുതര വീഴ്പറ്റുന്നത്. അമേരിക്കന്‍ കടുവയെ വെടിവച്ചുകൊന്ന സംഭവത്തില്‍ ബ്രസീലിലെ വന്യ- മൃഗ സംരക്ഷണ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments