NewsFootballInternationalSports

കോപ്പ അമേരിക്ക: ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്‍പിച്ച് അര്‍ജന്റീന ഫൈനലില്‍; മെസ്സിക്ക് റെക്കോര്‍ഡ്‌

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്‍പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി ഹിഗ്വെയിന്‍ രണ്ടും മെസ്സി, ലെവോസി എന്നിവര്‍ ഓരോ ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റെക്കോര്‍ഡ് ഗോള്‍ നേട്ടത്തിനും സെമി ഫൈനല്‍ മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായി. അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയത്. മത്സരത്തിന്റെ അമ്പത്തിരണ്ട്, എണ്‍പത്തിയാറ് മിനിട്ടുകളിലായിരുന്നു ഹിഗ്വെയിന്റെ ഗോളുകള്‍.

 

ഗബ്രിയേല്‍ ബാസ്റ്റിറ്റൂട്ടയുടെ റെക്കോര്‍ഡ് ആണ് കോപ അമേരിക്കയില്‍ നേടിയ 55മത് ഗോളിലൂടെ മെസി പിന്നിലാക്കിയത്. 32ാം മിനിട്ടില്‍ തൊടുത്ത ഇടതുകാല്‍ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ റെക്കോര്‍ഡ് ഗോള്‍ പിറന്നത്.

 

കളിതുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലെവസി അര്‍ജന്റീനക്ക് വേണ്ടി ആദ്യഗോള്‍ നേടി. ലയണല്‍ മെസിയില്‍ നിന്ന് പിറന്ന പാസില്‍ മധ്യഭാഗത്തു നിന്ന് തൊടുത്ത ഹെഡറിലൂടെയാണ് ലെവസി ഗോള്‍ നേടിയത്. 32ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്റീന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആധിപത്യം ഉറപ്പിച്ചു.

 

രണ്ടാം പകുതിയുടെ 53ാം മിനിട്ടില്‍ ഗോന്‍സാലെ ഹിഗ്വുവെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ഇടതു ഭാഗത്ത് നിന്ന് തൊടുത്ത വലതുകാല്‍ ഷോട്ടാണ് അമേരിക്കന്‍ വല ചലിപ്പിച്ചത്. മത്സരം ഫൈനല്‍ വിസിലിലേക്ക് അടുക്കുമ്പോള്‍ അര്‍ജന്റീന നാലാമതൊരു ഗോളും നേടി. 86ാം മിനിട്ടില്‍ ഹിഗ്വുവൊ തന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്. എണ്‍പത്തിയാറാം മിനിട്ടില്‍ മെസ്സി നല്‍കിയ മനോഹരമായ പാസിലൂടെ ഹിഗ്വെയിന്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഫൗള്‍ ചെയ്ത അമേരിക്കന്‍ താരം ക്രിസ് വൊന്‍ഡലോസ്‌കി മഞ്ഞ കാര്‍ഡ് കണ്ടു. വ്യാഴാഴ്ച നടക്കുന്ന കൊളംബിയ-ചിലി മത്സരത്തിലെ വിജയി അര്‍ജന്റീനയെ ഫൈനലില്‍ നേരിടും. ജൂണ്‍ 27നാണ് ഫൈനല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button