Kerala

മതങ്ങള്‍ക്ക് അതീതമാണ് യോഗ- മുഖ്യമന്ത്രി

കൊല്ലം ● മതങ്ങള്‍ക്ക് അതീതമാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് സി.പി.എം സംഘടിപ്പിച്ച മതേതര യോഗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെക്കുറിച്ചു തെറ്റുദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചിലര്‍ യോഗയെ മതവുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ മതങ്ങള്‍ക്ക് അതീതമാണ് യോഗ. അതിനെ പുനരുജ്ജീവന മാര്‍ഗമായാണു കാണെണ്ടതെന്നു പിണറായി പറഞ്ഞു. പ്രാധാന്യമുള്ള വ്യായമ മുറയാണു യോഗ. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ് എന്ന് വളരെ പണ്ടേ നിലനിന്നു പോരുന്ന സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പത്തോട് നന്നായി ചേര്‍ന്നു പോകുന്ന ഒന്നാണു യോഗ. വ്യായമമുറ എന്നു പറഞ്ഞത് ബോധപൂര്‍വ്വമാണെന്നും പിണറായി പറഞ്ഞു.

shortlink

Post Your Comments


Back to top button