ലണ്ടന്‍ ● മൂന്ന് വയസ്സുമുതല്‍ ഒമ്പത് വയസ്സുവരെയുള്ള പ്രായം വരുന്ന കുട്ടികളുടെ മാതൃകയിലുള്ള ലൈംഗികപ്പാവകളുടെ വില്‍പന ഓണ്‍ലൈനില്‍ പൊടിപോടിയ്ക്കുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് രൂപ വില വരുന്ന സെക്‌സ്ഡോളുകള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാര്‍ ഏറുകയാണ്. യു.കെയിലാണ് ഏറ്റവുമധികം വില്പന നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു വെബ്സൈറ്റ് നൂറുകണക്കിന് മോഡല്‍ പാവകളെയാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആലിഎക്സ്പ്രസ് വെബ്സൈറ്റില്‍ ഇത്തരം പാവകള്‍ ലഭ്യമാണ്. 100 മുതല്‍ 140 സെന്റീമീറ്റര്‍ ഉയരവും മൂന്ന് മുതല്‍ 9 വയസുവരെ പ്രായം തോന്നിക്കുന്നതുമായ പാവകള്‍ക്ക് യു.കെയിലാണ് ആവശ്യക്കാരേറെ. ഉപഭോക്‌താക്കള്‍ക്കായി ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയാണ് വെബ്സൈറ്റ് നല്‍കിയിരിക്കുന്നത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ കുറയ്‌ക്കുകയാണ് ലക്ഷ്യമെന്ന വാദത്തോടെയാണ് ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വിപരീത ഫലമാകും ഉണ്ടാക്കുക എന്ന വിമര്‍ശനവും ശക്തമാണ്.
Post Your Comments