എന്തെങ്കിലും കാര്യം പറയുമ്പോള്‍ ഉടന്‍ പല്ലി ചിലച്ചാല്‍ അത് സത്യം എന്ന് പറയുന്ന ഒരു വിശ്വാസം നമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴും ഗൗളിശാസ്ത്രത്തിന് നമ്മുടെ നാട്ടില്‍ വലിയ സ്ഥാനമാണുള്ളത്. ഗൗളി ദേഹത്തേക്ക് വീഴുന്നതും പലപ്പോഴും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. മരണമാസ് മരണ സത്യങ്ങള്‍….!!
പ്രത്യേകിച്ച് പുരുഷന്‍മാരുടെ ദേഹത്ത് പല്ലി വീഴുന്നത് ദു:ശ്ശകുനം തന്നെയാണ്. പലപ്പോഴും വലിയ അപകടങ്ങളാണ് ഇവരെ കാത്തിരിയ്ക്കുന്നത് എന്നാണ് ശാസ്ത്രം പറയുന്നത്. ഗൗളി ശാസ്ത്രത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍..
പല്ലികള്‍ പൊതുവേ ഭാഗ്യം കൊണ്ടു വരുന്നവരായാണ് കണക്കാക്കുന്നത്.
എന്നാല്‍ പല്ലി ദേഹത്തേക്ക് വീഴുന്ന ഭാഗം അനുസരിച്ച് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. പല സംസ്ഥാനങ്ങളിലും പല്ലിയെ സ്പര്‍ശിയ്ക്കുന്നത് കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട് എന്നാണ് വിശ്വാസം.
പുരുഷന്റെ ദേഹത്ത് പല്ലി വീണാല്‍ അത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നതാണ് അറിയേണ്ടത്. വീഴുന്ന സ്ഥലമനുസരിച്ചായിരിക്കും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിയ്ക്കപ്പെടേണ്ടത്.
പുരുഷന്‍മാരുടെ തലയില്‍ പല്ലി വീണാല്‍ നിങ്ങള്‍ ഉടന്‍ തന്നെ ഒരു വാഗ്വാദത്തിന് തയ്യാറായിക്കൊള്ളണം എന്നതാണ് സൂചന.
തലയുടെ ഉച്ചിയിലാണ് പല്ലി വീഴുന്നതെങ്കില്‍ മരണത്തെ മുഖാമുഖം കാണേണ്ട അവസ്ഥയുണ്ടാകും എന്നാണ് ഗൗളിശാസ്ത്രമനുസരിച്ച് പറയപ്പെടുന്നത്.
പുരുഷന്‍മാരുടെ ഇടതു തോളില്‍ പല്ലി വീണാല്‍ അത് നല്ലതാണ് എന്നതാണ് വിശ്വാസം. ശുഭകാര്യങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്നതിന്റെ മുന്നോടിയാണ് ഇത് എന്നതാണ് കാര്യം.
ഇനി വലതു തോളിലാണ് പല്ലി വീഴുന്നതെങ്കില്‍ അത് കാര്യ പരാജയത്തിനാണ് കാരണമാകുന്നത്.
ഉറങ്ങുമ്പോഴോ മറ്റോ നെറ്റിയിലാണ് പല്ലി വീഴുന്നതെങ്കില്‍ ഒരിക്കലും നിനച്ചിരിയ്ക്കാത്ത പരാജയം നിങ്ങളെ തേടി വരും എന്നതാണ് സൂചിപ്പിക്കുന്നത്.
പുരുഷന്‍മാരുടെ ദേഹത്ത് പല്ലി വീണാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ മുകളില്‍ പറഞ്ഞു.
എന്നാല്‍ സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍ അതുണ്ടാക്കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മരണഭയമാണ് ഇതിലൂടെ പ്രകടമാകുന്നത്. സ്ത്രീകള്‍ക്ക് തലയില്‍ പല്ലി വീഴുന്നത് മരണഭയമുണ്ടാക്കുന്നു.
സ്ത്രീകളുടെ ഇടതു ഭാഗത്തായി പല്ലി വീണാല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകും എന്നതിന്റെ സൂചനയാണ്.
അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിയ്ക്കാന്‍ വകയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.
ചെവിയുടെ വലതുഭാഗത്തായാണ് പല്ലി വീഴുന്നതെങ്കില്‍ ആണ്‍കുട്ടി ജനിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
Post Your Comments