ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സ് പറയുന്ന കാര്യങ്ങള്‍ ലോകം ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ്. മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണി ആയേക്കാവുന്ന മൂന്ന് വിപത്തുകളെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നൂറ് വര്‍ഷത്തിലധികം മനുഷ്യന്‍ ഭൂമിയിലുണ്ടാകില്ലെന്ന് മുന്നറിയിപ്പാണ് സ്റ്റീഫന്‍ ഹോക്കിങ് നല്‍കിയിരിക്കുന്നത്. റോബോട്ടുകളും അന്യഗ്രഹജീവികളും മനുഷ്യന്റെ നാശത്തിന് കാരണമാകുമെന്നും ആണവായുധങ്ങള്‍ മനുഷ്യനെ നശിപ്പിക്കുമെന്നും സ്റ്റീഫന്‍ ഹോക്കിങ് പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നനും അത് യാഥാര്‍ത്ഥ്യമായാല്‍ കംപ്യൂട്ടറുകള്‍ മനുഷ്യനെ കീഴടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
റോബോട്ടുകളും അന്യഗ്രഹജീവികളും ഭീഷണിയായില്ലെങ്കില്‍ പിന്നീട് വരാന്‍ പോകുന്ന മറ്റൊരു വിപത്ത് ആണവായുധങ്ങളാകുമെന്നും സ്റ്റീഫന്‍ ഹോക്കിങ് പറയുന്നു. സാങ്കേതിക വിദ്യകളെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു
Post Your Comments