Kerala

സരിതയും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അപകീര്‍ത്തിപ്പെടുത്തി- ഉമ്മന്‍ചാണ്ടി

കൊച്ചി ● തന്നെ സരിതയും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയ്ക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന മാനനഷ്ടക്കേസില്‍ എറണാകുളം സി.ജെ.എം കോടതിയെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചില ചാനലുകള്‍ പുറത്തുവിട്ട സരിത ജയിലില്‍ വച്ച് എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണ്. തനിക്കെതിരേ മോശം പ്രചരണം നടത്താന്‍ വേണ്ടി ചിലര്‍ ഗൂഢാലോചന നടത്തിയാണ് വ്യാജ കത്ത് പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തിലൂടെ വാക്കിലും പ്രവര്‍ത്തിയിലും മിതത്വം പാലിക്കുന്ന തനിക്ക് വലിയ അപമാനമുണ്ടായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് വ്യാജ പ്രചരണങ്ങള്‍ കാരണമായെന്നും ഉമ്മന്‍ ചാണ്ടി കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button