അബുദാബി: ഇത്തിസലാത്തിന്റെ പരിഷ്‌കരിച്ച ഫോണ്‍ നിരക്കുകള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കോളുകള്‍ക്കും മിനിട്ട് നിരക്ക് അനുസരിച്ച് പണം ഈടാക്കുന്ന പരിഷ്‌കാരമാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. പുതിയ നിരക്കുകള്‍ അനുസരിച്ച് ഒരു സെക്കന്റ് ദൈര്‍ഘ്യമുള്ള കോളിനും ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള കോളിന്റെ നിരക്ക് ഈടാക്കും. സെക്കന്റ് ബില്ലിംഗിന് പകരം ഫുള്‍ മിനിട്ട് ചാര്‍ജ്ജ് ഈടാക്കുന്നതോടെ സ്വന്തം രാജ്യത്തേയ്ക്കുള്ള വിദേശികളുടെ ഫോണ്‍വിളി കൂടുതല്‍ ചെലവേറും.
നൗറു, പാപ ന്യൂ ഗിനിയ, വെസ്റ്റ് സമോവ, ടോങ്ക, ഗാംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലേയ്ക്കുളള ഫോണ്‍ നിരക്കിലാണ് മാറ്റം വരുത്തിയത്. ജൂണ്‍ 23 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ക്ക് മാറ്റമില്ലെന്നും ഇത്തിസലാത്ത് അറിയിച്ചു. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഇത്തിസലാത്തിന്റെ നിരക്ക് വര്‍ധനയില്‍ തത്ക്കാലം ആശങ്കപ്പെടേണ്ട. പഴയ നിരക്കില്‍ തന്നെ രാജ്യത്തേയ്ക്ക് വിളിയ്ക്കാം. പക്ഷേ വൈകാതെ ഈ നിരക്കുകളും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
Post Your Comments