
ബംഗളുരു: ജിന്‍ഡാല്‍ സ്റ്റീല്‍ പ്ളാന്റിലെ ജീവനക്കാരെ എച്ച്‌ആര്‍ മാനേജര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ പ്ളാന്റിലെ ജീവനക്കാരെയാണ് എച്ച്‌ആര്‍ മാനേജര്‍ തുണിയുരിഞ്ഞു മര്‍ദിക്കുന്നത്.
മാനേജറുടെ കാബിനില്‍ തൊഴിലാളികള്‍ ഉറങ്ങിയതിനെത്തുടര്‍ന്നായിരുന്നു മര്‍ദനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പേരില്‍ തൊഴിലാളികളെ അര്‍ധനഗ്നരാക്കിയശേഷം ഇരുമ്പുവടി ഉപയോഗിച്ചു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ 9 എക്സ് ചാനല്‍ പുറത്തുവിട്ടു.
Post Your Comments