Kerala

അമീറുളിനെതിരെ ആടിനെ പീഡിപ്പിച്ചതിനും കേസ്

കൊച്ചി: ജിഷാ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതിനും കേസ്. കുറുപ്പംപടി പോലീസാണ് പുതിയ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കുന്ന ദൃശ്യം മറ്റ് ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍നിന്നാണു ലഭിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ ഇത് അമീറുള്‍ തന്നെയാണെന്ന് മനസിലായി. ഇതോടെ ലൈംഗികവൈകൃതത്തിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മൃഗങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയാല്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം.

shortlink

Post Your Comments


Back to top button