NewsIndia

ആറ് സര്‍വകലാശാലകളില്‍ അടുത്ത മാസം മുതല്‍ യോഗ കോഴ്സ്

ന്യുഡല്‍ഹി: വിശ്വ ഭാരതിയടക്കം രാജ്യത്തെ ആറ് സര്‍വകലാശാലകളില്‍ യോഗ കോഴ്സ് ആരംഭിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം. അടുത്ത മാസം മുതല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് മന്ത്രി സ്മൃതി ഇറാനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, മണിപ്പൂര്‍ സര്‍വകലാശാല, ഉത്തരാഖണ്ഡിലെ ഹേംവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, ഇന്ദിരാ ഗാന്ധി നാഷ്ണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പുതിയതായി കോഴ്‌സ് ആരംഭിക്കുന്നത്.

സ്വാമി വിവേകാനന്ദ യോഗ അനുസന്ധന സംസ്ഥാനയുടെ ചാന്‍സലറായ എച്ച്. ആര്‍ നാഗേന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് കോഴ്‌സുകളുടെ ചുമതല. കോഴ്‌സ് നടത്തിപ്പിനായി സര്‍വകലാശാലകളില്‍ യോഗ്യരായ അധ്യാപകരെ നിയമിക്കും. മാത്രമല്ല അര്‍ഹരായ അധ്യാപകരെ കണ്ടെത്താന്‍ യുജിസി നെറ്റ് പരീക്ഷയും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button