KeralaNews

മുഖ്യമന്ത്രിയുടെ വിരുന്നില്‍ വി.എസ്. പങ്കെടുത്തില്ല

ന്യൂഡൽഹി:തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ മുഖ്യമന്ത്രി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് കേരളഹൗസില്‍ വിരുന്നൊരുക്കി. എന്നാല്‍, ഇടതുസര്‍ക്കാറിനെ അധികാരമേല്‍പ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വി.എസ്. അച്യുതാനന്ദനാവട്ടെ, കേരളഹൗസിലുണ്ടായിട്ടും വിരുന്നില്‍ പങ്കെടുത്തില്ല.

പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിമന്‍ ബോസ്, പശ്ചിമബംഗാള്‍ സംസ്ഥാനസെക്രട്ടറി സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി.അംഗങ്ങള്‍ ഉൾപ്പെടെ കേന്ദ്ര കമ്മറ്റി അംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു. മകന്‍ വി.എ. അരുണ്‍കുമാറിനൊപ്പമെത്തിയ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു മുഖംകൊടുത്തില്ല. വിരുന്നുഹാളിലേക്കു പോവാതെ, അദ്ദേഹം നേരേ സ്വന്തം മുറിയിലെത്തി അവിടെയിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. വി എസ് വിരുന്നിൽ പങ്കെടുക്കാതിരുന്നത് സിപിഎം നേതാക്കൾക്ക് വലിയ നാണക്കേടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button