NewsIndia

യാത്രാ ബസ്സുകളുടെ ടോള്‍ ഒഴിവാക്കും : കേന്ദ്ര സര്‍ക്കാര്‍

ദേശീയ പാതകളില്‍ ടോള്‍ നല്‍കുന്നതില്‍ നിന്ന് യാത്രാ ബസ്സുകളെ ഒഴിവാക്കാന്‍ കേന്ദ്രസ‍ര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുഗതാഗതം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ബസ്സുകളെ ടോള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ഗതാഗതമന്ത്രാലയം കേന്ദ്രമന്ത്രിസഭയ്‌ക്ക് സമര്‍പ്പിച്ചു.

രാജ്യത്തെ മുഴുവന്‍ ദേശീയ പാതകളിലുമുള്ള ടോള്‍ ബൂത്തുകളില്‍ നിലവില്‍ വിവിഐപി വാഹനങ്ങള്‍ക്കും പൊലീസും ആംബുലന്‍സുമടക്കമുള്ള അവശ്യ സര്‍വ്വീസുകള്‍ക്കുമാണ് ടോള്‍ നല്‍കുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പൊതുഗതാഗതം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി യാത്രാ ബസ്സുകളെ ടോളില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ തീരുമാനം.ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി സഭയ്‌ക്ക് ഗതാഗതമന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശം നിലവില്‍ ധനമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ടോള്‍ നല്‍കുന്നത് ഒഴിവാക്കിയാല്‍ ബസ്സുകളുടെ ടിക്കറ്റ് നിരക്കും രാജ്യവ്യാപകമായി കുറയും.

shortlink

Post Your Comments


Back to top button