ഡമാസ്കസ്: സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയ്ക്ക് നേരേ ചാവേറാക്രമണം. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉൾപ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാർക്കീസ് ബാവ.
പാത്രിയാർക്കീസ് ബാവയുടെ ജൻമനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയിൽ 1915 ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന പ്രാർത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. ശരീരത്തിൽ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാർക്കീസ് ബാവയെ വധിക്കാൻ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുൻപു തന്നെ ചാവേർ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേർക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാത്രിയാർക്കീസ് ബാവയുടെ ജൻമനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയിൽ 1915 ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന പ്രാർത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കഴിഞ്ഞവർഷവും ഡമാസ്കസിൽ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരുടെ സ്മാരകത്തിനു സമീപം സ്ഫോടനം നടന്നിരുന്നു.
Post Your Comments