ന്യൂഡല്‍ഹി : കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ എത്ര ദിവസത്തേക്ക് ഏത് വിദേശരാജ്യത്തേക്കാണ് പോകുന്നതെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഹ്രസ്വ സന്ദര്‍ശനമാണ് നടത്തുന്നതെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ പിറന്നാള്‍ വളരെ വിപുലമായ രീതിയിലാണ് ആഘോഷിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി വിദേശരാജ്യത്തേക്ക് പോകുന്നതെന്നത് ശ്രദ്ധേയമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടുമാസത്തോളം അവധിയെടുത്ത് രാഹുല്‍ഗാന്ധി വിദേശത്ത് തങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് രാഹുല്‍ വീണ്ടും വിദേശത്ത് പോയതും നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
സ്വകാര്യ സന്ദര്‍ശനമാണെന്ന് ആദ്യം വിശദീകരിച്ച കോണ്‍ഗ്രസ് രാഹുല്‍ പോയത് അമേരിക്കയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണെന്ന് തിരുത്തി. ഇതോടെയാണ് രാഹുലിന്റെ വിദേശയാത്ര വീണ്ടും വിവാദമായത്.
Post Your Comments