KeralaNews

തന്റെ പദവിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് വി.എസ് അച്യുതാനന്ദന്‍

ഡല്‍ഹി: തന്റെ പദവിയെക്കുറിച്ച് പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമെന്ന് വി.എസ്.അച്യുതാനന്ദന്‍. കേന്ദ്രകമ്മറ്റിയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് സെക്രട്ടറി പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നും അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടറി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് അതിലപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നും വി.എസ്. മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നത്തെ സി.പി.ഐ.എം കേന്ദ്രകമ്മറ്റിയില്‍ ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ഹരിയാനയില്‍ നിന്നുള്ള കേന്ദ്രകമ്മറ്റി അംഗം ജഗ്മതി സാഗ്വാന്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി ദേശീയ നയത്തിനെതിരാണെന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഇറങ്ങി പോയ ജഗ്മതിയെ പിന്നീട് അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button