തിരുവനന്തപുരം : ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ജീവനൊടുക്കുകയല്ല പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്ന് മന്ത്രി കെ.കെ ശൈലജ. കണ്ണൂരില്‍ ദളിത് യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് എതിര്‍ക്കേണ്ട കാലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. വിവാദത്തിനു പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments