ഐ.എസ്.ആര്‍.ഒ ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനൊരുങ്ങുന്നു. പി.എസ്.എല്‍.വി റോക്കറ്റിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്ന പ്രക്രിയ ഇപ്പോള്‍ സതീഷ് ധവാന്‍ സ്‌പേയിസ് സെന്ററില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ സി 34 റോക്കറ്റ് ജൂണ്‍ 22 ന് രാവിലെ 9.25നായിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നു വിക്ഷേപിക്കുക.
ഇന്ത്യോനേഷ്യ, ജര്‍മനി, കാനഡ, അമേരിക്ക, തുടങ്ങി 17 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെ സത്യഭാമസാറ്റ് എന്ന ഉപഗ്രഹവും, പൂനെ കോളെജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ സ്വയം എന്ന ഉപഗ്രഹവുമായിരിക്കും വിക്ഷേപിക്കുക. ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1,288 കിലോഗ്രാം ആണ്. വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് ഇതു മികച്ച നേട്ടമായിരിക്കും.
Post Your Comments