ഖത്തര്‍ : യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാറ്റു മൂലം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അന്തരീക്ഷത്തിലെ ഊഷ്മാവ് ഉയരുന്നതിനും മഞ്ഞിനും സാധ്യതയുള്ളതായി പറയുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ പടിഞ്ഞാറന്‍ അറബിക്കടലിനെയും ഒമാന്തീരത്തെയും രൂക്ഷമാക്കാനുള്ള സാധ്യതയും കാണുന്നു. ഒരാഴ്ചത്തോളം ഈ അവസ്ഥ തുടരുമെന്നാണ് പറയുന്നത്.
അന്തരീക്ഷ താപനില 45ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും, പൊടിക്കാറ്റിനും മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും മുന്നറിയിപ്പുകള്‍ നല്കി. തിങ്കളാഴ്ച രാവിലെ മുതല്‍ കാറ്റ് ആരംഭിച്ചതിനാല്‍ ദൂരെക്കാഴ്ചയ്ക്ക് പ്രശ്നമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments