യോഗ ആരോഗ്യകരമായ ഒരു ജീവിതരീതിയാണ്. ശരീരത്തെയും മനസിനേയും കേന്ദ്രീകരിച്ചു ചെയ്യുന്ന ഒന്ന്. ഇവിടെ ശരീരവും മനസും പരസ്പരപൂരകങ്ങളാണെന്നു പറയാം.
യോഗ രാവിലെയാണോ വൈകീട്ടാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. രാവിലെ സൂര്യോദയത്തിനു മുന്‍പുള്ള സമയം തന്നെയാണ് യോഗയ്ക്ക് ഏറെ നല്ലത്.
രാവിലെ ഉണര്‍ന്നു മലശോധനയ്ക്കു ശേഷം യോഗ ചെയ്യാം. ആവശ്യമെങ്കില്‍ ഒരു ഗ്ലാസ് ചെറുനാരങ്ങ പിഴിഞ്ഞ വെള്ളം കുടിയ്ക്കാം. ചായ, കാപ്പി എന്നിവ നല്ലതല്ല. അത്യാവശ്യമെങ്കില്‍ കഴിവതും കുറവു പാല്, പഞ്ചസാര എന്നിവ ചേര്ത്തുണ്ടാക്കി കുടിയ്ക്കാം.
വൈകീട്ടെങ്കില് സൂര്യാസ്തമയത്തോടനുബന്ധിച്ച സമയമാണ് നല്ലത്.
1 മണിക്കൂര്‍ മുന്‍പായി ചായയോ ജ്യൂസോ കുടിയ്ക്കാം.
യോഗ ചെയ്യുന്നതിന് മൂന്നു മണിക്കൂര്‍ മൂന്‍പായി ഭക്ഷണം കഴിയ്ക്കരുതെന്നാണ് നിയമം. കാരണം യോഗ ചെയ്യുമ്പോള്‍ വയറ്റിലെ മസിലുകള്‍ മസാജ് ചെയ്യപ്പെടുകയാണ്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കാം. മസിലുകള്‍ പൂര്‍വസ്ഥിതിയിലായ ശേഷം ഭക്ഷണമാകാം.
യോഗ കഴിഞ്ഞു കാല് മണിക്കൂറിനു ശേഷം ഇളംചൂട് വെള്ളം കുടിയ്ക്കാം. തണുത്തവ അര മണിക്കൂര്‍ വരെ ഒഴിവാക്കുക.
യോഗയ്ക്കു ശേഷം ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ, ചൂടുപാല് എന്നിവയാകാം. അര മണിക്കൂര്‍ ശേഷം ലഘുഭക്ഷണമാകാം. യോഗയ്ക്കു മുന്‍പു കുളിയ്ക്കാം. എന്നാല്‍ ചെയ്തു കഴിഞ്ഞാല്‍ 30 മിനിറ്റു കഴിഞ്ഞു കുളിയ്ക്കുക. ശരീരത്തിന് തണുക്കാനെടുക്കുന്ന സമയമാണിത്.
Post Your Comments