ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം കൂടിയതിനെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ജഗ്മതി സാങ്വാള്‍ രാജിവെച്ചു. ബംഗാള്‍ ഘടകത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതില്‍ ഒദ്യോഗിക പക്ഷം ഒളിച്ചുകളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ബംഗാളില്‍ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട സി.പി.ഐ.എം ബംഗാള്‍ ഘടകത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സാങ്വാളിന്റെ രാജി.
വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ രാജി പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുന്നതിന് പുറമെ പാര്‍ട്ടി അംഗത്വവും ഉപേക്ഷിക്കുന്നതായും അവര്‍ അറിയിച്ചു. ജനാധിപത്യ മഹളാ അസോസിയേഷന് ഹരിയാനാ ഘടകം ജനറല്‍ സെക്രട്ടറിയാണ് സാങ്വാള്‍.
Post Your Comments