KeralaNews

ചമ്പക്കുളം മൂലം വള്ളം കളി ഇന്ന്

കുട്ടനാട്: ചമ്പക്കുളം മൂലം വള്ളം കളി ഇന്ന് നടക്കും. ജലമേള മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടിക്കു തുടക്കമാവുക. സാംസ്ക്കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.15 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ട്രോഫികള്‍ വിതരണം ചെയ്യും . ആറു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 11 കളിവള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

ജലകേളികളുടെ മാതാവെന്നറിയപ്പെടുന്ന മൂലം വള്ളംകളി കൊല്ലവര്‍ഷം 720ല്‍ തുടങ്ങിയെന്നാണ് ഐതിഹ്യം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹ ഘോഷയാത്രയാണു മത്സര വള്ളംകളിയായി മാറിയതത്രെ. മിഥുനമാസത്തിലെ മൂലം നാളില്‍ നടക്കുന്ന വള്ളംകളിയോടെയാണു സംസ്ഥാനത്തെ ജലോത്സവ സീസണ് തുടക്കം.

shortlink

Post Your Comments


Back to top button