സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം ഒരു സാധാരണ സംഭവമാണ്. പ്രകൃത്യാലുള്ള പ്രക്രിയ. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. എന്നാല്‍ ആര്‍ത്തവം ഇന്ന് ചിലരുടെയെങ്കിലും ജീവിതത്തില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാവുന്നതിന്റെ ലക്ഷണമായ മാസമുറ ഇന്ന് ബാല്യം വിടാത്ത കുഞ്ഞുങ്ങളിലേക്ക് നേരത്തെ എത്തുന്നതാണ് ആശങ്കയുടെ ഉറവിടം. ജീവിതത്തിലുട നീളം എല്ലാം മാസവും തുടരുന്ന അല്‍പം അസ്വസ്ഥത നിറഞ്ഞ ശാരീരിക പ്രക്രിയ ഇന്ന് പെണ്‍കുട്ടികളില്‍ നേരത്തെ തന്നെ പിടികൂടുന്നതിന് പിന്നില്‍ കാരണങ്ങളേറെയാണ്.
പാവക്കുട്ടികളുമായി കളിക്കുന്ന കാലത്ത് നാപ്കിന്റെ ലോകത്തെത്തുക എന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാല്‍ ഇന്ന് നഗരത്തില്‍ സംഭവിക്കുന്നത് ഇതാണ്. ഗ്രാമങ്ങളില്‍ ഇപ്പോഴും പഴയ കാലത്തേ പോലെ സ്വാഭാവികമായും 14,15,16 വയസുകളില്‍ പെണ്‍കുട്ടികള്‍ ഋതുമതികളാവുമ്പോള്‍ നഗരങ്ങളില്‍ 7, 8 വയസു മുതല്‍ പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നു. നഗര ജീവിതം പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലുണ്ടാക്കുന്ന മാറ്റം ഇതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നു.
ഇയര്‍ലി പബേര്‍ട്ടി അഥവാ പ്രികോഷ്യസ് പബേര്‍ട്ടി എന്നാണ് പ്രായത്തിന് മുന്നേ എത്തുന്ന ആര്‍ത്തവം അറിയപ്പെടുന്നത്. കുട്ടിത്തം വിട്ടു മാറും മുമ്പ് സ്തന വളര്‍ച്ച, ശരീര രോമവളര്‍ച്ച, മെന്‍സ്ട്രുല്‍ ബ്ലീഡിംഗ്, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ശാരീരികമായി കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് മാത്രമല്ല മാനസിക പ്രശ്‌നങ്ങളും പ്രായത്തിന് മുമ്പെത്തുന്ന ആര്‍ത്തവം സൃഷ്ടിക്കും.
പെണ്‍കുഞ്ഞിന്റെ മനസും പക്വതയും ശാരീരിക മാറ്റത്തോട് ഒത്തു പോകാന്‍ പാകമായിട്ടുണ്ടാവില്ല. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തും. ശാരീരിക മാറ്റങ്ങള്‍ മനസിന്റെയും പക്വതയുടേയും വളര്‍ച്ച ത്വരിതപ്പെടുത്തില്ല. സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന അമിത ശ്രദ്ധ അന്തര്‍മുഖിയാവാന്‍ കാരണമാവുകയും ചെയ്യും. വിഷാദ രോഗത്തിനും കാരണമാകും. ഇത്തരത്തിലുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സലിംഗ് നല്‍കേണ്ടത് അത്യാവശ്യമാണ്.
ജീവിത ശൈലിയും, ഭക്ഷണവും, പാരിസ്ഥിതികമായ മലിനീകരണവും മാറ്റങ്ങളും സാമൂഹികമായ മാറ്റങ്ങളും ആര്‍ത്തവം നേരത്തെയാകാന്‍ കാരണമാകാറുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലം, അമിതമായ മാംസാഹാരം, ഹോര്‍മോണുകള്‍ കുത്തി നിറച്ച മാംസാഹാരം,ഭക്ഷണത്തിലെ രാസവസ്തുക്കള്‍, സിന്തറ്റിക് കെമിക്കല്‍സ് തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നു.
കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്തുന്നതും മായം ചേരാത്ത നല്ല ഭക്ഷണം കഴിക്കുന്നതും നല്ല പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ജീവിക്കാന്‍ കഴിയുന്നതും ഒരു പരിധി വരെ പ്രായത്തിന് മുമ്പെത്തുന്ന ആര്‍ത്തവത്തെ തടയാന്‍ സഹായിക്കും.
Post Your Comments