ന്യൂഡല്‍ഹി: തനിക്ക് ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വി. എസ് അച്യുതാനന്ദന്. എന്നാല്‍ പാര്‍ട്ടി പദവിയെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിഎസിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം ഒരുക്കണമെന്നും വിഎസ് പിബിയില്‍ അഭ്യര്‍ത്ഥിച്ചു. തനിക്ക് പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും വിഎസ് യെച്ചൂരിയോട് പറഞ്ഞു.
വിഎസ് അച്യുതാനന്ദന് പദവികള്‍ നല്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീരുമാനം വൈകുന്നതിലുളള അതൃപ്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയില്‍ പ്രകടിപ്പിച്ചിരുന്നു.
അതേസമയം വി എസിന്റെ പദവി സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Post Your Comments