KeralaNews

പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ? ചോദ്യം പി. ജയരാജന്റേത്

കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തരെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ജയിലില്‍ അടക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു..

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ ജാതി അധിഷേപം നേരിട്ടതിന് ഓഫീസ് അക്രമിച്ചെന്ന പരാതിയില്‍ ജയിലിലടക്കപ്പെട്ട ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ യുവതി അഞ്ജനയെ വീട്ടുകാര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശം ഉണ്ടായത്. യുവതി അപകട നില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം സംഭവത്തില്‍ ആഭ്യന്തര വകുപ്പിനും പോലീസിനും വീഴ്ചപറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സി.പി.എമ്മിനും പോലീസിനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button