KeralaNews

സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

തലശ്ശേരി: സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലയില്‍ അഞ്ജന എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് .കുട്ടിമാക്കൂലിലെ സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന അഞ്ജനയും സഹോദരി അഖിലയും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുടുംബത്തിന് നേരെയുണ്ടായ മോശമായ പ്രചാരണത്തില്‍ അഞ്ജനയ്ക്ക് ഉണ്ടായ മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സഹോദരി അഖില പറഞ്ഞു. ഡോ.ഷാരോണ്‍, ഡോ.കിരണ്‍ ജോളി എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ചികിത്സക്ക് നേതൃത്വം നല്‍കി. വിവരമറിഞ്ഞ് തലശ്ശേരി സി.ഐ. പി.എം.മനോജ് ആശുപത്രിയിലെത്തി.

shortlink

Post Your Comments


Back to top button