അസം : ജിഷയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീയൂര്‍ ഇസ്ലാമിന്റെ വീട്ടില്‍ കേരള പൊലീസ് സംഘം എത്തി. അമീറുല്‍ ഇസ്ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമാണ് പോലീസ് സംഘം എത്തിയത്.
കൊച്ചി സിറ്റി പൊലീസിലെ എസ്‌ഐ: വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെ അമീറുലിന്റെ ബര്‍ദ്വായിലെ വീട്ടിലെത്തിയത്.
പൊലീസ് സംഘം അമീറുലിന്റെ മാതാവിന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക സാക്ഷികളെ ബര്‍ദ്വായില്‍ നിന്നു കിട്ടുമെന്ന പ്രതീക്ഷയാണു പൊലീസിനുള്ളത്. കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നല്‍കിയത്. തിരഞ്ഞെടുപ്പിനു മുന്‍പായി പ്രതി വീട്ടില്‍ വന്നിരുന്നുവെന്ന് അമീറുല്‍ ഇസ്ലാമിന്റെ മാതാവും പറഞ്ഞിരുന്നു.
ജിഷ വധത്തിന് ശേഷം കാണാതായ അമിറുളിന്റെ സുഹൃത്തായ അനാറുളിനേക്കൂടി കണ്ടെത്താനാണ് പോലീസ് അസമിലെത്തിയത്. ഇയാളുടെ വീട്ടിലും പോലീസ് ഉടന്‍ എത്തുമെന്നാണ് സൂചന. അനാറുളിന്റെ ബന്ധുക്കളില്‍ നിന്ന് കേരള പോലീസ് മൊഴിയെടുക്കും. ജിഷ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പോലീസിന് ലഭിക്കാനുണ്ട്. അനാറുളിനെ കണ്ടെത്തിയാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. ജിഷയുടെ കൊലപാതകത്തില്‍ അനാറുളിനും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.
Post Your Comments