KeralaNews

ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതക, ക്രിമിനല്‍ കേസുകളുടെ ഔദ്യോഗിക കണക്ക് ഇങ്ങനെ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാനത്തുള്ളത് 1,49,285 ഇതരസംസ്ഥാനക്കാര്‍. ഇതില്‍ 2,600 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണ്.2015 വരെയുള്ള കണക്കനുസരിച്ച്‌ കൊലപാതകക്കേസില്‍ പ്രതികളായവര്‍ 49 പേരാണ്. മോഷണത്തിന് കേസിലും നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് 173 കേസിലും വിവിധ കേസുകളിലുമായി ഉള്ള കണക്ക് വേറെ.

എന്നാല്‍, 1.49 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ നടത്തിയ പഠനമനുസരിച്ചു 25 ലക്ഷം ഇതരസംസ്ഥാനക്കാരാണ് കേരളത്തിലുള്ളത്.എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാനക്കാരുള്ളത്. 40,590 പേര്‍. രണ്ടാം സ്ഥാനത്ത് എറണാകുളം സിറ്റി – 14,912 പേര്‍.

മൂന്നാം സ്ഥാനത്തുള്ള കോട്ടയത്ത് 13,317 ഇതരസംസ്ഥാനക്കാരാണുള്ളത്.എന്നാല്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം ഇതരസംസ്ഥാനക്കാരാണെന്ന ആരോപണമുയരുമ്പോള്‍ പോലും മലയാളികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ക്കേസുകളിലും കാര്യമായ കുറവൊന്നുമില്ലെന്ന് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button