ന്യൂഡല്‍ഹി : സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ഇന്നലെ ബംഗാള്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണു പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത്.
കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ലീനത്തിനിടെ വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നു കാരാട്ട് പറഞ്ഞിരുന്നുവെന്നു മുതിര്‍ന്ന നേതാവ് ഗൗതം ദേബ് ചൂണ്ടിക്കാട്ടി.ഇതിന്റെ സിഡിയും ഗൗതം ദേബ് കൊണ്ടു വന്നു. ചര്‍ച്ച പൂര്‍ത്തിയായ ശേഷം പോളിറ്റ് ബ്യൂറോ യോഗം ചേരും.
Post Your Comments