ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് മൂന്ന് വനിതാ പോര്‍വിമാന പൈലറ്റുകള്‍ സേനയുടെ ഭാഗമായി. ഭാവന കാന്ത്, അവനി ചതുര്‍വേദി, മോഹന സിങ് എന്നിവരാണ് സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിങ് ഔട്ട പരേഡ് നടത്തിയത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇവരെ കമ്മിഷന്‍ ചെയ്തു.
ഇന്ത്യന്‍ വായു സേനയുടെ ചരിത്രം തിരുത്തിക്കുറിക്കാനായി കഠിന പരിശീലനത്തിലായിരുന്നു മൂന്ന് വനിതകള്‍ അടങ്ങിയ ആദ്യ ബാച്ച്. പരിശീലനത്തിന്റെ ഭാഗമായി 150 മണിക്കൂര്‍ ഓരോരുത്തരും വിമാനം പറത്തി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വനിതാ പൈലറ്റുമാര്‍ ഇനി ആറ് മാസം ജെറ്റ് ഫൈറ്റര്‍ വിമാനങ്ങളില്‍ ട്രെയിനിംഗ് നടത്തും.
ഇവര്‍ ഇപ്പോള്‍ സേനയുടെ ഭാഗമാണെന്നും സ്ത്രീകളെന്ന രീതിയില്‍ പ്രത്യേക പരിഗണന നല്‍കില്ലെന്നും വ്യോമസേനാ മേധാവി അരൂപ് റൂഹ പറഞ്ഞു.അവര്‍ക്ക് ഏതു തരത്തിലുള്ള പ്രതിസന്ധികളും മറികടക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേനയുടെ ഏത് ആവശ്യത്തിനും ഇവരെ സധൈര്യം നിയോഗിക്കാം. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അപകടകരമായ മുഹൂര്‍ത്തങ്ങളെ മുഖാമുഖം കണ്ടായിരുന്നു അവരുടെ പരിശീലനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments