India

സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി

കാശ്മീര്‍ : സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി. ദേര്‍ കുഡ് ബി എ ബോംബ് ഇന്‍സൈഡ് എന്ന സന്ദേശം പ്രിന്റ് ചെയ്ത ബാഗായിരുന്നു പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. ഈ ബാഗുമായി എയര്‍പോര്‍ട്ടില്‍ എത്തിയ ഇവരെ പോലീസ് ചോദ്യം ചെയ്തു.

ബാഗ് ശ്രദ്ധയില്‍ പെട്ട സുരക്ഷ ഉദ്യോഗസ്ഥരാണു പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തിയത്. ബംഗ്ലാദേശില്‍ എംബിബിഎസ് പഠിക്കുന്ന ഇവര്‍ വീട്ടിലേക്കു തിരിച്ചു വരാനായി ഡല്‍ഹി ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പോലീസും ഇന്റലിജന്‍സ് ഏജന്‍സിയും എത്തി പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്തു. പെണ്‍കുട്ടികള്‍ നിരപരാധികളാണെന്ന് മനസ്സിലായപ്പോള്‍ വിട്ടയച്ചു. മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷ നടപടികള്‍ കണക്കിലെടുത്താണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തതെന്ന് ഡിസിപി ഡി.കെ ഗുപ്ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button