നിയമാനുസൃത കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്. കഞ്ചാവ് വില്‍പ്പന നിയമാനുസൃതമായ അമേരിക്കയില്‍, കാലിഫോര്‍ണിയ ആസ്ഥാനമായ കൈന്‍ഡ് ഫിനാന്‍ഷ്യല്‍ എന്ന കമ്പനിയും സര്‍ക്കാര്‍ ഏജന്‍സികളുമായി കൈകോര്‍ക്കുകയാണ് മൈക്രോസോഫ്റ്റ്. കൈന്‍ഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൈക്രോസോഫ്റ്റുമായി ആദ്യ കൂട്ടുകെട്ടാണ് കൈന്‍ഡിന്റേത്. മരുന്ന് നിര്‍മിക്കാനാവശ്യമായ കഞ്ചാവ് വില്‍പ്പന ചെയ്യുക എന്നതാണ് കൈന്‍ഡിന്റെ ലക്ഷ്യം. അല്ലാതെ ലഹരിക്കായോ, ദുരുപയോഗം ചെയ്യാനോ ഉള്ള കഞ്ചാവ് വില്‍പ്പനയെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കൈന്‍ഡ് കമ്പനി വ്യക്തമാക്കി. അമേരിക്കയിലെ 25 സംസ്ഥാനങ്ങളില്‍ കഞ്ചാവ് വില്‍പ്പന നിയമാനുസൃതമാണ്. ഡോക്ടറുടെ കുറിപ്പോടെയോ ലൈസന്സിലൂടെയോ കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
Post Your Comments