ചെന്നൈ: തമിഴ്നാട്ടിലെ ലയോള കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് വ്യാകരണ പരീക്ഷ പാസായാൽ ഹോസ്റ്റൽ മുറി നൽകാമെന്ന നിലാപാടിലാണ് ഇവിടുത്തെ കോളജ് അധികൃതർ. 50 മാർക്കിൽ നടത്തുന്ന പരീക്ഷയിൽ കുറഞ്ഞത് 20 മാർക്കെങ്കിലും നേടണം. തങ്ങൾക്കും ഇൗ വ്യവസ്ഥയുണ്ടായിരുന്നതായും പരീക്ഷക്ക് മുമ്പ് മാച്ച് ദ ഫോളോയിങ്, വാക്കർഥം തുടങ്ങി ചോദ്യങ്ങൾ പരീശീലിച്ചിരുന്നതായും കാമ്പസിലെ അവസാന വർഷ വിദ്യാർഥികൾ പറയുന്നു.
എന്നാൽ നിലവിൽ 1500 വിദ്യാർഥികൾക്ക് 800–700 മുറികൾ മാത്രമാണ് ഹോസ്റ്റലിൽ ഉള്ളതെന്നും അതിനാലാണ് തങ്ങൾ ഇത്തരമൊരു രീതി അവലംബിച്ചതെന്നാണ് കൊളേജ് അധ്യാപകർ പറയുന്നത്.
Post Your Comments