കൊച്ചി ● കൊല്ലപ്പെട്ട ജിഷയുമായി പ്രതി അമീറുള്‍ ഇസ്ലാം പ്രണയത്തിലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനെ സഹായിച്ച ദ്വിഭാഷി. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി അമീറുളിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായി ദ്വിഭാഷി ലിപ്റ്റണ്‍ ബിശ്വാസ് വെളിപ്പെടുത്തി.
പ്രണയത്തിലായിരുന്ന ഇരുവര്‍ക്കുമിടയില്‍ പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. പ്രതിയ്ക്ക് മലയാളം അറിയില്ല. എന്നാല്‍ ഹിന്ദി, ബംഗാളി ഭാഷകള്‍ ഇയാള്‍ക്ക് അറിയാമെന്നും ലിപ്ടണ്‍ പറഞ്ഞു.
ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ലിപ്റ്റണ്‍ ബിശ്വാസ് ആണ് മലയാളം വശമില്ലാത്ത അമീറുളിനും പോലീസിനും ഇടയില്‍ ദ്വിഭാഷിയായി നില്‍ക്കുന്നത്.
Post Your Comments